Sorry, you need to enable JavaScript to visit this website.

ജാഗ്രതയോടെ തുടരുക; യോഗയും ആയുർവേദവും കോവിഡ് പ്രതിരോധത്തിന് നല്ലത്-മോഡി

ന്യൂദൽഹി- കോവിഡ് പ്രതിസന്ധിയിൽനിന്ന് ഇന്ത്യ പതുക്കെ കരകയറുകയാണെന്ന് സാമ്പത്തിക മേഖല തിരിച്ചുവരുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. വലിയ ജനസംഖ്യയാണെങ്കിലും രോഗവ്യാപനവും മരണസംഖ്യയും കുറക്കാൻ ഇന്ത്യക്ക് സാധിച്ചുവെന്നും മോഡി മൻകി ബാത്തിൽ വ്യക്തമാക്കി.
ഞാൻ അവസാനം നിങ്ങളോടു സംസാരിക്കുമ്പോൾ ട്രെയിൻ, ബസ്, വിമാന സർവീസുകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ ഇത്തവണ നിയന്ത്രണങ്ങളെല്ലാം നീക്കിയിരിക്കുന്നു. ആവശ്യമായ മുൻകരുതൽ നടപടികളോടെ സ്‌പെഷൽ ട്രെയിനുകളും വിമാനങ്ങളും സർവീസ് നടത്തും. പാവപ്പെട്ടവരാണ് കോവിഡിന്റെ ദുരിതം ഏറ്റവും നേരിട്ടത്. ഇതു കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശ്രമം തുടരുകയാണെന്നും മോഡി പറഞ്ഞു.
അകലം പാലിക്കുന്നതിൽ അശ്രദ്ധയുണ്ടാകരുത്. കഴിയുന്നത്രയും മാസ്‌ക് ധരിക്കണം. വീടുകൾക്കുള്ളിൽ തന്നെ തുടരണം. കോവിഡിനെതിരെ ഇപ്പോൾ കൂടുതൽ ജാഗ്രതയോടെ ഇരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ആരോഗ്യസംരക്ഷണത്തിന് ആയുർവേദവും യോഗയും സ്വീകരിക്കണം. കുടിയേറ്റ തൊഴിലാളികൾക്കായി ഒട്ടേറെ പദ്ധതികൾ പരിഗണനയിലുണ്ട്. മൈഗ്രേഷൻ കമ്മിഷനും സ്‌കിൽ മാപ്പിങ്ങും അതിൽ ചിലതാണെന്നും മോഡി പറഞ്ഞു.

 

Latest News