Sorry, you need to enable JavaScript to visit this website.

കോവിഡ് രോഗികളുടെ എണ്ണം പുറത്തുവിടില്ല; എല്ലാം മറച്ചുവെച്ച് ഗുജറാത്ത്

അഹമ്മദാബാദ്- ഗുജറാത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിടില്ലെന്ന് ഗുജറാത്ത്. രോഗം ബാധിച്ചവരുടെയും കണക്ക് പുറത്തേണ്ടി വിടില്ലെന്ന് സർക്കാർ തീരുമാനിച്ചു. രോഗം ഭേദമായവരുടെ കണക്ക് മാത്രമാണ് സർക്കാർ ഇനി പുറത്തുവിടുക. ഇതടക്കം കോവിഡ് വിവരങ്ങൾ രേഖപ്പെടുത്തിയ വെബ്‌സൈറ്റിൽനിന്നും പല കാര്യങ്ങളും സർക്കാർ ഒഴിവാക്കിയിരുന്നു. ദിവസേനയുള്ള അവലോകനത്തിന് ശേഷമുള്ള വാർത്താസമ്മേളനവും നിർത്തി. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവി നടത്തിയിരുന്ന കോവിഡ് വാർത്താ സമ്മേളനത്തിൽനിന്നും സർക്കാർ പിന്മാറിയിരുന്നു.
ഗുജറാത്തിലെ യഥാർത്ഥ വിവരങ്ങൾ സർക്കാർ മറച്ചുവെച്ചിരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പോസിറ്റീവ് കേസുകളുടെ എണ്ണം കുറച്ച് കാണിക്കാനായി പരിശോധനകൾ വൈകിപ്പിക്കുകയായിരുന്നു സർക്കാർ മുമ്പ് ചെയ്തിരുന്നത്. എന്നാലിപ്പോൾ യഥാർത്ഥ വിവരങ്ങൾ ജനങ്ങളിൽനിന്നും മറച്ചുവെക്കാനാണ ്ശ്രമമെന്നും കോൺഗ്രസ് പറഞ്ഞു.
കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കേണ്ടതിന് പകരം രോഗികളുടെ യഥാർത്ഥ വിവരങ്ങൾ മറച്ചുവെക്കുന്നതിലുള്ള തിരക്കിലാണ് ബി.ജെ.പി സർക്കാരെന്ന് ഗുജറാത്ത് കോൺഗ്രസ് വക്താവ് മനിഷ് ദോഷി പറഞ്ഞു.  കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തു. ദിവസംതോറുമുള്ള വിവരങ്ങൾ ഇവിടെയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ജില്ല തിരിച്ചുള്ള കണക്കുകളും സർക്കാർ നൽകുന്നില്ല', ദോഷി പറഞ്ഞു.
മൊത്തം രോഗികളുടെ എണ്ണത്തിന് പ്രാധാന്യം നൽകുന്നത് ജനങ്ങളെ ഭയപ്പെടുത്തും. ജനങ്ങളുടെ പ്രതീക്ഷ ഉയർത്താനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ആരോഗ്യ വകുപ്പ് പ്രിൻസിപൽ സെക്രട്ടറി ജയന്തി രവി പറയുന്നത്.

 

Latest News