ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും തുറക്കുക ഏറ്റവുമവസാനം -ആരോഗ്യമന്ത്രാലയം

റിയാദ്- സാമൂഹിക അകലം പാലിക്കാൻ സാധിക്കാത്ത ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ കോവിഡ് വൈറസ് ഇല്ലാതായതിന് ശേഷമായിരിക്കും തുറക്കുകയെന്ന് ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി വ്യക്തമാക്കി. രോഗ വ്യാപനം നിയന്ത്രണമായാൽ മാത്രമേ ഇത്തരം വ്യാപാര മേഖലകൾക്ക് പ്രവർത്തിക്കാനാകൂ. രാജ്യത്ത് ഏറ്റവും അവസാനം തുറക്കാൻ അനുവദിക്കുന്ന സ്ഥാപനങ്ങൾ ഇവയായിരിക്കും. കോവിഡ് സംബന്ധിച്ച് ബന്ധപ്പെട്ട സമിതി സ്ഥിരം വിലയിരുത്തലുകൾ നടത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്.

 

Latest News