Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിഖാബും ശിമാഗും മതി; മാസ്‌ക് വേണമെന്നില്ല

റിയാദ്- കോവിഡ് വ്യാപന നിയന്ത്രണത്തിനുള്ള മുൻകരുതലെന്ന നിലയിൽ ആരോഗ്യമന്ത്രാലയം നിർബന്ധമാക്കിയ മാസ്‌കിന് പകരം സ്ത്രീകൾക്ക് നിഖാബും പുരുഷന്മാർക്ക് ശിമാഗും മതിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ച് നിർമിക്കുന്ന തുണി മാസ്‌കുകൾക്ക് പകരമായി ഇവ ഉപയോഗിക്കാം. മാസ്‌ക് പോലെ പലമടക്കുകളായി മൂക്കും വായയും മറയുന്ന, ഭദ്രമായ രീതിയിലാണ് ഇവ ഉപയോഗിക്കേണ്ടത്.


വീടുകളിൽ നിന്ന് പുറത്തിറങ്ങുമ്പോൾ സ്വന്തത്തെയും മറ്റുള്ളവരെയും സുരക്ഷിതമാക്കാനുള്ള എല്ലാ മാർഗരേഖകളും എല്ലാവരും അനുസരിക്കണം. സാമൂഹിക അകലം പാലിക്കാൻ സാധിക്കാത്തയിടങ്ങളിൽ മാസ്‌ക് ധരിക്കാതിരിക്കരുത്. കൈകൾ സോപ്പുപയോഗിച്ച് കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യണം. കൈ ശുദ്ധീകരിക്കുന്നതിന് മുമ്പ് കണ്ണ്, മൂക്ക്, വായ എന്നിവ തൊടരുത്. ശാസ തടസ്സം, പനി എന്നിവയുള്ള ആളുകളുമായി സമ്പർക്കം പുലർത്തരുതെന്നും രണ്ട് മീറ്റർ വരെ അകലം പാലിക്കണമെന്നും ജനസാന്ദ്രതയുള്ള ഭാഗങ്ങളിൽ പോകരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

 

Latest News