കൊച്ചി- സ്വന്തം കുഞ്ഞിന്റെ പിതൃത്വത്തില്‍ ഭര്‍ത്താവ് സംശയം ഉന്നയിച്ചതിനെ തുടര്‍ന്ന് ഗര്‍ഭചിദ്രത്തിന് അനുമതി തേടി യുവതി ഹൈക്കോടതിയില്‍. 15 ആഴ്ച ഗര്‍ഭിണിയായ ഇരുപതുകാരിയാണ് ഗര്‍ഭസ്ഥശിശു തന്റേതല്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നും തനിക്ക് ഗര്‍ഭചിദ്രം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. ഇതേതുടര്‍ന്ന് ഭര്‍ത്താവിന്റെ പ്രതികരണം തേടി ഹൈക്കോടതി നോട്ടീസ് അയച്ചു.
ദമ്പതികള്‍ക്ക് ഇടയിലെ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സാധിക്കുമോ എന്ന് ആരാഞ്ഞ കോടതിയോട് ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്നും ഗര്‍ഭസ്ഥശിശു തന്റേതല്ലെന്ന നിലപാടില്‍ ഇയാള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും യുവതിയുടെ അഭിഭാഷകന്‍ അറിയിച്ചു.
1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നനന്‍സി ആക്ടിലെ സെക്ഷന്‍ 5 മാതാവിന്റെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നുവെങ്കില്‍ ഗര്‍ഭഛിത്രത്തിന് അനുമതി നല്‍കുന്നുണ്ട്. ഇത് അനുസരിച്ചാണ് യുവതി ഹരജി ഫയല്‍ ചെയ്തത്.