Sorry, you need to enable JavaScript to visit this website.

വീട്രാന്‍സ്ഫറിന് ഇന്ത്യയില്‍ നിരോധനം 

ന്യൂദല്‍ഹി- ഫയല്‍ ഷെയറിങ് വെബ്‌സൈറ്റ് വീട്രാന്‍സ്ഫര്‍.കോം ഇന്ത്യയില്‍ നിരോധിച്ചു. കേന്ദ്ര ടെലികോം വകുപ്പാണ് നിരോധിച്ചത്. രാജ്യസുരക്ഷയും പൊതുതാല്‍പ്പര്യവും കണക്കിലെടുത്താണ് നിരോധനമെന്നാണ് അറിയിച്ചത്. വീട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട മൂന്ന് യുആര്എല്ലുകള്‍ നീക്കണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടെലികോം സേവനദാതാക്കള്‍ക്ക് കേന്ദ്രം നോട്ടീസ് അയച്ചിട്ടുണ്ട്.

ലോക്ക്ഡൗണില്‍ വീട്ടിലിരുന്ന് ജോലികള്‍ ചെയ്യുന്നവര്‍ക്ക് രണ്ട് ജിബി വരെയുള്ള ഫയലുകള്‍ കൈമാറാന്‍ വീട്രാന്‍സ്ഫറാണ്  ആളുകള്‍ ഉപയോഗിക്കുന്നത്. ഇതിന്റെ നിരോധനം ജനങ്ങള്‍ക്ക് വന്‍ വെല്ലുവിളിയാണ്. അതേസമയം വീട്രാന്‍സ്ഫറിന്റെ നിരോധനത്തിനുള്ള കാരണം ടെലികോം മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
 

Latest News