Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ ലോക്ഡൗൺ കണ്ടെയ്മെന്‍റ് സോണുകളിൽ മാത്രം, രാജ്യാന്തര വിമാന സർവീസ് മൂന്നാം ഘട്ടത്തിൽ

ന്യൂദൽഹി- ഇന്ത്യയിൽ ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി കണ്ടെയ്ൻമെന്റ് സോണുകളിൽ ജൂൺ 30 വരെ ലോക്ഡൗൺ തുടരും. ജൂൺ എട്ടുമുതൽ വിപുലമായ രീതിയിൽ ഇളവുകൾ അനുവദിക്കും. ആരാധനാലയങ്ങളും ഷോപ്പിംഗ് മാളുകളും ജൂൺ എട്ടു മുതൽ തുറക്കാനും തീരുമാനിച്ചു.
ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ എന്നിവ ആരോഗ്യവകുപ്പിന്റെ മാർഗരേഖ അനുസരിച്ച് തുറക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കേണ്ട കാര്യം പിന്നീട് തീരുമാനിക്കും. രാത്രി ഒൻപത് മുതൽ രാവിലെ അഞ്ചു വരെ യാത്രാ നിയന്ത്രണമുണ്ട്.
രാജ്യാന്തര സർവീസുകൾ അനുവദിക്കുന്നത് മൂന്നാംഘട്ടത്തിലായിരുന്നു. മെട്രോ റെയിൽ, സിനിമാ തിയറ്റർ, ജിംനേഷ്യം, സ്വിമ്മിംഗ് പൂൾ എന്നിവ തുറക്കുന്ന കാര്യവും മൂന്നാം ഘട്ടത്തിലായിരിക്കും തീരുമാനിക്കുക.സംസ്ഥാനങ്ങള്‍ക്കിടയിലെ യാത്രക്കുള്ള നിരോധനവും നീക്കും.

 

Latest News