സൗദിയില്‍ 1870 രോഗമുക്തി, 1618 പേര്‍ക്ക് രോഗബാധ

റിയാദ്- കഴിഞ്ഞ 24 മണിക്കുറിനിടെ സൗദി അറേബ്യയില്‍ 1870 പേര്‍ക്ക് രോഗമുക്തിയുണ്ടാവുകയും 1618 പേര്‍ക്ക് പുതുതായി രോഗം ബാധിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 83384 ഉം രോഗമുക്തരുടെ എണ്ണം 58883 ഉം മരിച്ചവരുടെ എണ്ണം 480 ഉം ആയി ഉയര്‍ന്നു. 22 പേരാണ് മരിച്ചത്. കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇത്രയധികം മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്.

 

Latest News