Sorry, you need to enable JavaScript to visit this website.

എയിംസിൽ രണ്ടു ഡോക്ടർമാരടക്കം പതിനൊന്ന് പേർക്ക് കോവിഡ്

ന്യൂദൽഹി- എയിംസ് ആശുപത്രിയിലെ രണ്ടു ഡോക്ടർമാരടക്കം 11 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ എയിംസിൽ കോവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം 206 ആയി. ഫെബ്രുവരി ഒന്നു മുതലുള്ള കണക്കാണിത്. രണ്ട് മെഡിക്കൽ അധ്യാപകർ, പത്തു ഡോക്ടർമാർ, 26 നഴ്‌സുമാർ, ഒൻപത് ടെക്‌നീഷ്യൻമാർ, 49 ആശുപത്രി അറ്റൻഡന്റുമാർ, 34 ശൂചീകരണ തൊഴിലാളികൾ, 69 സുരക്ഷ ഉദ്യോഗസ്ഥർ എന്നിവർക്ക് കോവിഡ് ബാധിച്ചത്. 150 പേർ അസുഖം ഭേദമായി തിരികെ ജോലിയിൽ പ്രവേശിച്ചു. 64 പേർക്ക് കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

 

Latest News