പൈലറ്റിന് കോവിഡ്; എയര്‍ഇന്ത്യ വിമാനം തിരിച്ചിറക്കി

ന്യൂദല്‍ഹി- പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനം തിരിച്ചിറക്കി. റഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി പുറപ്പെട്ട വിമാനമാണ് പാതിവഴിയില്‍ വെച്ച് മടങ്ങിയത്.

വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരില്‍ ഒരാള്‍ കോവിഡ് പോസിറ്റീവ് ബാധിച്ചയാളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചുവിളിച്ചത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ ജീവനക്കാരേയും ക്വാറന്റൈനിലാക്കിയതായി എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു. വിദേശങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷന്റെ ഭാഗമായാണ് മോസ്‌കോയിലേക്ക് വിമാനം പുറപ്പെട്ടിരുന്നത്.

 

Latest News