സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; പുനരാന്വേഷണത്തിന് ഉത്തരവിട്ട് ക്രൈംബ്രാഞ്ച് 

തിരുവനന്തപുരം- സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ സംഭവം വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ട് ക്രൈംബ്രാഞ്ച്. കൃത്യം ചെയ്തുവെന്ന് പറഞ്ഞ  പെണ്‍കുട്ടി പരാതി പിന്‍വലിച്ചതടക്കമുള്ള കാര്യങ്ങളിലാണ് പുനരാന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം താന്‍ മുറിച്ചതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നത്.

എന്നാല്‍ തന്നെ ആക്രമിച്ചത് സ്വന്തം സഹായി തന്നെയാണെന്നാണ് സ്വാമിയുടെ പരാതി. 2017ലാണ് തിരുവനന്തപുരം പേട്ട പോലിസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നത്. എന്നാല്‍ കോടതിയില്‍ കേസ് നടക്കവെ പെണ്‍കുട്ടിയും പരാതിക്കാരനായ സ്വാമി ഗംഗേശാനന്ദയും മൊഴി മാറ്റി പറഞ്ഞിരുന്നു.ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയാണ് കേസില്‍ വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.കേസിന്റെ അന്വേഷണചുമതല ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരിക്കും. 
 

Latest News