Sorry, you need to enable JavaScript to visit this website.

മജാരിദയിൽ സൗദി വനിതയെ വേലക്കാരി കുത്തിക്കൊന്നു

അബഹ - മജാരിദയിലെ അബസിൽ സൗദി വനിതയെ വീട്ടുവേലക്കാരി കുത്തിക്കൊന്നു. അറുപതുകാരിക്ക് ഒമ്പതു തവണ കുത്തേറ്റു. മൂന്നു മാസം മാത്രം മുമ്പ് സൗദി കുടുംബത്തിന്റെ വീട്ടിൽ ജോലിക്കെത്തിയ ഉഗാണ്ടക്കാരിയാണ് കൊലപാതകം നടത്തിയത്. 

ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ സംഭവസ്ഥലത്തു തന്നെ അന്ത്യശ്വാസം വലിച്ചു. കൊലപാതകത്തിനു ശേഷം വീട്ടിലെ മുറിയിൽ കയറി വാതിലടച്ച പ്രതിയെ വാതിൽ തകർത്താണ് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തത്. യുവതിയുടെ ശരീരത്തിലും കുത്തേറ്റ പാട് കണ്ടെത്തി. ഇവർ സ്വയം കുത്തപ്പരിക്കേൽപിക്കുകയായിരുന്നെന്നാണ് കരുതുന്നത്. കൊലപാതകം നടത്താൻ ഉപയോഗിച്ച കത്തി വേലക്കാരിയുടെ പക്കൽ കണ്ടെത്തി. 

 

Latest News