Sorry, you need to enable JavaScript to visit this website.

പ്രതിഷേധം ഫലം കണ്ടു; അമേരിക്കയിലെ കൊലയാളി അറസ്റ്റില്‍

മിനിയാപോളിസ്- അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ കാല്‍മുട്ടുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഡെറിക് ഷൗവിന്‍ എന്ന പോലീസുകാരനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതായും ഹെന്നെപിന്‍ കൗണ്ടി അറ്റോര്‍ണി മൈക് ഫ്രീമാന്‍ അറിയിച്ചു. അന്വേഷണം തുടരുകയാണെന്നും മറ്റു മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടി കുറ്റം ചുമത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അക്രമാസക്തമായ വ്യാപക പ്രതിഷേധത്തിനു പിന്നാലെയാണ് അറസ്റ്റ്.

https://www.malayalamnewsdaily.com/sites/default/files/2020/05/29/policestationfire.jpg

മിനിയാപോളിസ് പോലീസ് സ്‌റ്റേഷന് പ്രതിഷേധക്കാര്‍ തീയിട്ടപ്പോള്‍.

 

Latest News