Sorry, you need to enable JavaScript to visit this website.

ട്വിറ്ററിന്റെ ഫാക്ട് ചെക്ക് വിവാദത്തിന് പിന്നാലെ  സോഷ്യല്‍മീഡിയക്ക് നിയന്ത്രണവുമായി  ട്രംപ്

വാഷിംങ്ടണ്‍- ട്വിറ്ററിന്റെ ഫാക്ട്‌ചെക് വിവാദത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച ഡോണള്‍ഡ് ട്രംപ്. സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒപ്പ് വച്ചു. റെഗുലേറ്റര്‍മാര്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അധികാരം നല്‍കുന്നതാണ് നിയമം. ട്രംപിന്റെ ട്വീറ്റിനൊപ്പം വസ്തുത പരിശോധിക്കപ്പെടേണ്ടതാണെന്ന് ട്വീറ്റര്‍ രേഖപ്പെടുത്തിയിരുന്നു ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇന്നലെ തന്നെ സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവ് ഇറക്കുമെന്ന് വൈറ്റ് ഹൗസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
ട്രംപിന്റെ രണ്ട് ട്വീറ്റുകള്‍ക്ക് വ്യാജ വിവരമാണ് എന്ന് ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് പുതിയ നീക്കം. നേരത്തെ ശക്തമായ നിയമനിര്‍മാണം കൊണ്ടുവരികയോ പൂട്ടിക്കുകയോ ചെയ്യുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
വോട്ട് ബൈ മെയില്‍ സംബന്ധിച്ച ട്രംപിന്റെ ട്വീറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ള വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കാട്ടിയാണ് ട്വിറ്റര്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നത്. അതേ സമയം ട്രംപിന്റെ ആരോപണങ്ങള്‍ ട്വിറ്റര്‍ നിഷേധിച്ചു. ട്രംപിന്റെ ട്വീറ്റുകള്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാലാണ് ഫാക്ട് ചെക്ക് ചെയ്യപ്പെട്ടത് എന്നതില്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് ട്വിറ്റര്‍ വക്താവ് അറിയിച്ചത്.
 

Latest News