പ്രത്യേക ട്രെയിനുകളില്‍ മരണം; ഗര്‍ഭിണികള്‍ യാത്ര ചെയ്യരുതെന്ന് മന്ത്രി

ന്യൂദല്‍ഹി- കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വദേശങ്ങളിലേക്ക് മടങ്ങുന്നതിന് ഏര്‍പ്പെടുത്തിയ ശര്‍മിക് പ്രത്യേക ട്രെയിനുകളില്‍ ഗുരുതര രോഗികളും ഗര്‍ഭിണികളും യാത്ര ചെയ്യരുതെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍.
നേരത്തെ തന്നെ രോഗമുള്ള ചിലര്‍ ട്രെയിനുകളില്‍ മരിച്ചതോടെയാണ് ട്വിറ്റര്‍ വഴി മന്ത്രിയുടെ അഭ്യര്‍ഥന. പത്ത് വയസ്സിനു താഴെയുള്ളവരും 65 വയസ്സിനു മുകളിലുള്ളവരും അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ ട്രെയിനുകളില്‍ യാത്ര ചെയ്യാവൂയെന്ന് മന്ത്രി പറഞ്ഞു.

 

Latest News