യെദ്യൂരപ്പക്കെതിരെ വിമത നീക്കം, ഉറ്റുനോക്കി കോണ്‍ഗ്രസ്

ബെംഗളൂരു- കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്ന ഘട്ടത്തില്‍ കര്‍ണാക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്ക് തലവേദനയായി സ്വന്തം പാര്‍ട്ടിയിലെ വിമത നീക്കം. മുന്‍ മന്ത്രി ഉമേഷ് കാട്ടിയുടെ നേതൃത്വത്തില്‍ ഇരുപതോളം എം.എല്‍.എമാരാണ് കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. ഇവരില്‍ മിക്കവരും വടക്കന്‍ കര്‍ണാടകയില്‍നിന്നുള്ളവരാണ്.

ബി.ജെ.പിയിലെ വിമത നീക്കങ്ങള്‍ കോണ്‍ഗ്രസും ജെ.ഡി.എസും മുതലെടുക്കാനുള്ള ശ്രമങ്ങളും നടത്തിവരുന്നുണ്ട്.

ബെല്‍ഗാം ജില്ലയില്‍നിന്നുള്ള ശക്തനായ ലിംഗായത്ത് നേതാവു കൂടിയായ കാട്ടി വ്യാഴാഴ്ച രാത്രി 20 എം.എല്‍.എമാര്‍ക്ക് അത്താഴ വിരുന്നൊരുക്കി പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രി യെദ്യൂരപ്പയുമായി വ്യത്യസ്ത കാരണങ്ങളുടെ പേരില്‍ അഭിപ്രായ വ്യത്യാസമുള്ളവരാണ് മിക്കവരും.

 

Latest News