ദല്‍ഹി അതിര്‍ത്തി അടച്ച് ഹരിയാന, നൂറുകണക്കിനാളുകള്‍ കുടുങ്ങി

ന്യൂദല്‍ഹി- ദല്‍ഹിയില്‍ കോവിഡ് വ്യാപനം അതിര് കടന്നതോടെ അതിര്‍ത്തികള്‍ അടച്ച് തലസ്ഥാനവുമായുള്ള എല്ലാ ബന്ധങ്ങളും ഹരിയാന സര്‍ക്കാര്‍ വിച്ഛേദിച്ചു. അവശ്യ സര്‍വീസുകള്‍ നടത്താന്‍ ട്രക്കുകള്‍ക്ക് മാത്രം അനുമതി നല്‍കുമെന്നാണ് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് പറഞ്ഞത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജോലിക്ക് പോകാന്‍ അതിര്‍ത്തികളില്‍ അനുവാദം നല്‍കും. ദല്‍ഹിയോട് ചേര്‍ന്ന് ഹരിയാനയിലെ അതിര്‍ത്തി ജില്ലകളായ ഫരീദാബാദ്, ഗുഡ്ഗാവ്, സോനിപ്പേട്ട്, ജജ്ജാര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതിര്‍ത്തി അടച്ചതോടെ ആയിരങ്ങള്‍ കുടുങ്ങിയിരിക്കുകയാണ്.

 

Latest News