ജിദ്ദ-കോഴിക്കോട് വിമാനം പുറപ്പെട്ടു; യാത്രക്കാരില്‍ 73 ഗര്‍ഭിണികള്‍

ജിദ്ദ- കേന്ദ്ര സര്‍ക്കാരിന്റെ വന്ദേഭാരത് പദ്ധതി  പ്രകാരം ജിദ്ദയില്‍നിന്നു കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം 146 മുതിര്‍ന്നവരും 14 കുട്ടികളുമായി കരിപ്പൂരിലേക്ക് യാത്ര തിരിച്ചു.  നേത്തെ നിശ്ചയിച്ചതിലും ഒരു മണിക്കൂറിലേറെ വൈകിയാണ് എയര്‍ ഇന്ത്യയുടെ എഐ-960 വിമാനം ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും കരിപ്പൂരിലേക്ക് തിരിച്ചത്.


യാത്രക്കാരില്‍ 73 പേര്‍ ഗള്‍ഭിണികളാണ്. അടിയന്തര ചികിത്സ ആവശ്യമായ 36 പേരും ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍ പോകുന്ന 24 പേരും ഇതിലുള്‍പ്പെടും. യാത്രക്കാര്‍ക്കുവേണ്ട സഹായങ്ങളുമായി കോണ്‍സല്‍ ഹംന മറിയത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും വിവിധ സംഘടനകളുടെ സന്നദ്ധ പ്രവര്‍ത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു.

 

Latest News