തൊഴിലാളികള്‍ക്ക് മടങ്ങാന്‍ 10 ബസുകള്‍ ഏര്‍പ്പെടുത്തി ബച്ചന്‍

മുംബൈ- മഹാനഗരത്തില്‍ കുടുങ്ങിയ 500 കുടിയേറ്റ തൊഴിലാളികള്‍ക്ക് ഉത്തര്‍പ്രദേശിലേക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തി മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍. പത്ത് ബസുകളിലാണ് തൊഴിലാളികള്‍ സ്വദേശങ്ങളിലേക്ക് തിരിച്ചത്.

ഹാജി അലി ട്രസ്റ്റുമായും പീര്‍ മഖ്ദൂം ട്രസ്റ്റുമായും ബന്ധപ്പെട്ട് ദിവസക്കൂലിക്കാര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കുമുള്ള റിലീഫ് പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ ബച്ചന്‍ സഹകരിക്കുന്നുണ്ട്. ദിവസം 4500 ഭക്ഷണ പാക്കറ്റുകളാണ് ബച്ചന്റെ സാമ്പത്തിക സഹായത്തോടെ വിതരണം ചെയ്യുന്നത്.

 

Latest News