Sorry, you need to enable JavaScript to visit this website.

ആലപ്പുഴയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

ആലപ്പുഴ- ആലപ്പുഴയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയ് (38) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം ഇന്ന് വൈകിട്ട് ലഭിക്കാനിരിക്കേയാണ് മരണം സംഭവിക്കുന്നത്. 

ഇദ്ദേഹം ഗുരുതരമായ കരൾരോഗത്തിന് ചികിൽസയിലായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അബുദാബിയില്‍ അടുത്തിടെ നിന്ന് നാട്ടില്‍ എത്തിയ ഇദ്ദേഹത്തെ രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കിയത്.

Latest News