വധുവിന്റെ ബന്ധുവിന് കോവിഡ്; നവദമ്പതികളും 105 പേരും ക്വാറന്റൈനില്‍

ഭോപ്പാല്‍- വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വധുവിന്റെ ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നവദമ്പതികളും 105 അതിഥികളും ക്വാറന്റൈനിലായി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് സംഭവം. ദല്‍ഹിയില്‍നിന്ന് വിവാഹ ചടങ്ങില്‍ സംബന്ധിക്കാനെത്തിയ വധുവിന്റെ സഹോദരീ ഭര്‍ത്താവായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്.


ദമ്പതികളേയും ചടങ്ങില്‍ പങ്കെടുത്ത 105 പേരേയും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലാക്കിയിരിക്കയാണെന്നും കോവിഡ് വ്യാപിക്കാതിരിക്കുന്നതിന് ജാഗ്രത പുലര്‍ത്താന്‍ പ്രദേശ വാസികളോട് നിര്‍ദേശിച്ചതായും മുനിസിപ്പല്‍ കമ്മീഷണര്‍ രാജേഷ് ഷാഹി പറഞ്ഞു. മേയ് 21 ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്‍ ചിന്ദ്വാരയിലെത്തിയപ്പോള്‍ ആരോഗ്യ സ്‌ക്രീനിംഗ് നടത്തിയിരുന്നു.

 

Latest News