Sorry, you need to enable JavaScript to visit this website.

വൈറസ് കൊണ്ടുവന്നത് യു.എസ് സൈനികര്‍; ചൈനീസ് വക്താവിനെ പിടികൂടി ട്വിറ്റര്‍

ന്യൂദല്‍ഹി- വുഹാനിലേക്ക് കൊറോണ വൈറസ് കൊണ്ടുവന്നത് അമേരിക്കന്‍ സൈനികരാണെന്ന ചൈനീസ് സര്‍ക്കാര്‍ വക്താവിന്റെ പോസ്റ്റിന് ഫാക്ട് ചെക്ക് ലേബല്‍ നല്‍കി ട്വിറ്റര്‍.

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രണ്ട് ട്വീറ്റുകള്‍ക്ക് ലേബല്‍ നല്‍കിയ വിവാദം തുടരുന്നതിനിടെയാണ് അമേരിക്കയെ ചോദ്യം ചെയ്യുന്ന ചൈനീസ് വക്താവിന്റെ പോസ്റ്റും ട്വിറ്റര്‍ പിടികൂടിയത്.

അമേരിക്കയില്‍ എപ്പോഴാണ് രോഗികള്‍ ഇല്ലാതാകുക, എത്രപേര്‍ക്ക് രോഗബാധയുണ്ട്, ഏതൊക്കെയാണ് ഹോസ്പിറ്റലുകള്‍ തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പോസ്റ്റിലാണ് യു.എസ് സൈനികരാണ് വുഹാനിലേക്ക് വൈറസ് കൊണ്ടുവന്നതെന്ന് വക്താവ് സാഹോ ആരോപിക്കുന്നത്.

മാര്‍ച്ച് 12 ന് പോസ്റ്റ് ചെയ്ത ഈ ട്വീറ്റിന് നീല മര്‍ക്ക് നല്‍കി കോവിഡ് വസ്തുതകള്‍ പരിശോധിക്കാന്‍ വായനക്കാരോട് ആവശ്യപ്പെടുകയാണ് ട്വിറ്റര്‍.

 

Latest News