കാമുകിയുടെ ചികിത്സക്കായി കവര്‍ച്ചാ നടകം; എം.ബി.എക്കാരന്‍ അറസ്റ്റില്‍

ഹൈദരാബാദ്- കാമുകിയുടെ ചികിത്സക്കായി കമ്പനിയുടെ എട്ടരലക്ഷം രൂപ കവര്‍ന്ന എം.ബി.എക്കാരന്‍ അറസ്റ്റിലായി.
പേപ്പര്‍ മില്ലില്‍ അക്കൗണ്ടന്റ്  ആയി ജോലി ചെയ്യുന്ന 28 കാരനാണ് ഇടപാടുകാരില്‍നിന്ന് പിരിച്ച 8,51,950 രൂപ കവര്‍ന്നത്. തുടര്‍ന്ന് താന്‍ കവര്‍ച്ചക്കിരയായതായി പോലീസില്‍ അറിയിക്കുകയായിരുന്നു.

അന്വേഷണത്തില്‍ പരാതിക്കാരന്‍ തന്നെയാണ് പണം കവര്‍ന്നതെന്ന് പോലീസ് പത്രക്കുറിപ്പില്‍ പറഞ്ഞു.  മുഴുവന്‍ പണവും കണ്ടെത്തിയിട്ടുണ്ട്. ഗുരുതര അസുഖം ബാധിച്ച കാമുകിയെ ചികിത്സിക്കാന്‍ പണം കണ്ടെത്താനായിരുന്നു കവര്‍ച്ചാ നടകമെന്ന് പോലീസ് പറഞ്ഞു.

 

Latest News