Sorry, you need to enable JavaScript to visit this website.

സൗദിയിൽ പള്ളികൾ തുറക്കുന്നത് ഞായറാഴ്ച മുതൽ

റിയാദ്- ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി സൗദിയിൽ ജുമുഅക്കും ജമാഅത്തിനുമായി പള്ളികൾ തുറക്കുന്ന് അടുത്ത ഞായറാഴ്ച(മെയ്് 31) മുതലായിരിക്കും. ഇന്ന് ജുമുഅ നിസ്‌കാരമുണ്ടാകുമോ എന്ന തരത്തിൽ സോഷ്യൽ മീഡിയ വഴി അന്വഷണം നടന്നിരുന്നു. ഈ പശ്ചാതലത്തിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് വീണ്ടും പ്രസിദ്ധീകരിക്കുന്നത്.
ശവ്വാൽ എട്ട് (മെയ് 31) ഞായർ മുതൽ ശവ്വാൽ 28 ശനിയാഴ്ച വരെയാണ് പള്ളികൾ തുറക്കുക. ജുമുഅക്കും എല്ലാ നിർബന്ധ നിസ്‌കാരങ്ങൾക്കുള്ള ജമാഅത്തിനുമാണ് പള്ളികൾ തുറക്കുക എന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്.

https://www.malayalamnewsdaily.com/sites/default/files/2020/05/29/masji.jpg

പള്ളിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1) ബാങ്ക് കൊടുക്കുന്നതിന് 15 മിനിറ്റ് മുമ്പ് പള്ളി തുറക്കും. നിസ്‌കാരം കഴിഞ്ഞ് പത്തുമിനിറ്റ് കഴിഞ്ഞാൽ പള്ളി അടക്കും.

2) ബാങ്കിനും ഇഖാമത്തിനും ഇടയിൽ പത്തു മിനിറ്റ് മാത്രം ദൈർഘ്യം

3) പള്ളിയുടെ വാതിലുകളും ജനലുകളും പള്ളി തുറക്കുന്ന സമയത്ത് തന്നെ പൂർണമായും തുറന്നിടണം

4) വിശുദ്ധ ഖുർആനും മറ്റു പുസ്തകങ്ങളും പള്ളിയിൽനിന്ന് താൽക്കാലികമായി മാറ്റി വെക്കുക

5) സഫ്വുകൾക്കിടയിൽ ഒരു സ്വഫ് ഒഴിച്ചിടുക.

6) ഫ്രീസറുകൾ അടച്ചിടുക.

7) ഭക്ഷണം, വെള്ളം, മിസ് വാക്ക് എന്നിവുയടെ വിതരണം ഒഴിവാക്കുക.

8) ടോയ്‌ലറ്റ്,വുളു എടുക്കുന്ന സ്ഥലം എന്നിവ അടച്ചിടുക

9) ഖുർആൻ ക്ലാസുകൾ അടക്കമുള്ളവ ഒഴിവാക്കുക.
10) നമസ്‌കരിക്കുന്നവർ തമ്മിൽ രണ്ടു മീറ്റർ അകലം നിർബന്ധമായും സൂക്ഷിക്കുക.
11)പ്രായം കൂടിയവരും രോഗമുള്ളവരും വീടുകളിൽ നമസ്‌കരിക്കുക.
12)പള്ളിയിലേക്ക് പോകുന്നതിന് മുമ്പും ശേഷവും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.
13)പതിനഞ്ച് വയസിന് താഴെയുള്ള കുട്ടികളെ പള്ളിയിലേക്ക് കൊണ്ടുവരരുത്.
14)മുസ്വല്ല കൊണ്ടുവരിക
15)മാസ്ക് ധരിക്കുക.
16)ഹസ്തദാനം ഒഴിവാക്കുക.

https://www.malayalamnewsdaily.com/sites/default/files/2020/05/29/p2masjid9.jpeg

 

 

Tags

Latest News