Sorry, you need to enable JavaScript to visit this website.

വീരേന്ദ്രകുമാറിന്റെ വിയോഗം വൻ നഷ്ടം; സ്പീക്കർ ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം- രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സാഹിത്യ മണ്ഡലങ്ങളിൽ നിറസാന്നിധ്യം ആയിരുന്ന എം.പി വീരേന്ദ്രകുമാർ എം.പിയുടെ വിയോഗം കേരളത്തിന് തീരാനഷ്ടമാണെന്ന് കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അനുശോചിച്ചു. കേന്ദ്ര മന്ത്രി ആയിരുന്നപ്പോഴും, എം.പി ആയിരിക്കുമ്പോഴും ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട് അതിനു പരിഹാരം കണ്ടെത്താൻ അശ്രാന്ത പരിശ്രമം നടത്തിയിരുന്ന ജനകീയ നേതാവായിരുന്നു അദ്ദേഹം.
ഹൈമവതി ഭൂവിൽ എന്ന ഒരൊറ്റ പുസ്തകം മതി അദ്ദേഹത്തിലെ സാഹിത്യകാരനെ മനസ്സിലാകാൻ. പ്രകൃതി സ്‌നേഹി കൂടിയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം പ്രകൃതി സംരക്ഷകർക്കു വരുത്തുന്ന നഷ്ടം വളരെ വലുതായിരിക്കും. അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകരുടേയും, കുടുംബത്തിന്റേയും ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും സ്പീക്കർ പറഞ്ഞു.

 

Latest News