കേരളത്തില്‍ കൊറോണ മരണം എട്ടായി; പത്തനംതിട്ട സ്വദേശി മരിച്ചു

കോട്ടയം- കേരളത്തില്‍ കൊറോണ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി ജോഷി(65) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അബുദബിയില്‍ നിന്ന് മെയ് 11നാണ് ജോഷി നാട്ടില്‍ തിരിച്ചെത്തിയത്. കടുത്ത പ്രമേഹമുണ്ടായിരുന്ന അദ്ദേഹം നിരീക്ഷണത്തില്‍ ഇരിക്കവെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

ഇതേതുടര്‍ന്ന് പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ മെയ് 18 മുതല്‍ ചികിത്സയിലിരുന്ന ജോഷിയെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും പുലര്‍ച്ചെ രണ്ട് മണിയോടെ മരിച്ചു.
 കേരളത്തില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു.

Latest News