തിരുവനന്തപുരം- സംസ്ഥാനത്ത് കൊറോണ സമൂഹ വ്യാപനം ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. മെയ് 7ന് ശേഷം കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. രോഗബാധിതര്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ഭൂരിഭാഗവും അവശനിലയിലാണ് എത്തുന്നത്. എന്നാല്‍ സംസ്ഥാനത്ത് സമൂഹവ്യാപനമില്ലെന്നും മന്ത്രി പറഞ്ഞു.സമ്പര്‍ക്കം മൂലമുള്ള രോഗപ്പകര്‍ച്ച സംസ്ഥാനത്ത് താരതമ്യേന കുറവാണ്. നാലായിരത്തോളം രൂപ ഒരു സാമ്പിള്‍ ടെസ്റ്റിന് ചിലവുണ്ട്. എന്നിരുന്നാലും ചികിത്സ സൗജന്യമായി തുടരും. ടെസ്റ്റ് കുറവാണെന്ന് പറയുന്നതിന്റെ മാനദണ്ഡം പരിശോധിക്കണമെന്നും ശൈലജ പറഞ്ഞു. ഇന്ന് കൊറോണ ബാധിച്ച് മരിച്ച പത്തനംതിട്ട സ്വദേശിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും കടുത്ത പ്രമേഹവും മറ്റ് അസുഖങ്ങളും തടസമായെന്നും അവര്‍ വ്യക്തമാക്കി.






