Sorry, you need to enable JavaScript to visit this website.

ഈ വ്യവസ്ഥകൾ പാലിക്കാതിരുന്നാൽ സൗദിയിൽ വിമാനയാത്ര നിഷേധിക്കും

റിയാദ് - അഞ്ചു പ്രധാന വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് വിമാനയാത്ര നിഷേധിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ മുന്നറിയിപ്പ് നൽകി. കൊറോണ വ്യാപനം തടയാനും യാത്രക്കാർക്ക് സംരക്ഷണം നൽകാനും ലക്ഷ്യമിട്ടാണ് ഈ വ്യവസ്ഥകൾ അതോറിറ്റി അംഗീകരിച്ചത്.

യാത്രാ സമയത്തിന് ചുരുങ്ങിയത് രണ്ടു മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്താതിരിക്കൽ, മാസ്‌കുകൾ ധരിക്കാതിരിക്കൽ, ഏഴു കിലോ തൂക്കമുള്ള രണ്ടു ബാഗേജുകളുമായി വിമാനത്തിൽ കയറൽ, ശാരീരിക അകലം ഉറപ്പാക്കാൻ അതോറിറ്റി അംഗീകരിച്ച നടപടികളും ആരോഗ്യ നടപടികളും പാലിക്കാതിരിക്കൽ, വിമാനത്തിൽ കയറുന്നതിന് മുമ്പായി ശരീര താപനില പരിശോധിക്കാൻ യാത്രക്കാരൻ വിസമ്മതിക്കൽ എന്നീ അഞ്ചു സാഹചര്യങ്ങളിലാണ് വിമാന യാത്ര നിഷേധിക്കുകയെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. 

Latest News