സെക്‌സ് ചാറ്റിന് തയാറല്ലെങ്കില്‍  യുവതിയുടെ  നഗ്‌ന ചിത്രം പ്രചരിപ്പിക്കുമെന്ന് ആറാം ക്ലാസുകാരന്‍ 

ലഖ്‌നൗ-യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ അയച്ചു ഭിഷണിപ്പെടുത്തി സെക്‌സ് ചാറ്റിന് തയ്യാറാകണം എന്ന് ആവശ്യപ്പെട്ട് ആറാം ക്ലാസുകാരന്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ഞെട്ടിയ്ക്കുന്ന സംഭവം ഉണ്ടായത്. ടെലഗ്രാമിലെ ഒരു ഗ്രൂപ്പില്‍ ഇരുവരും അംഗങ്ങളായിരുന്നു. ഗ്രൂപ്പില്‍ നിന്നും നമ്പര്‍ എടുത്ത് മോര്‍ഫ് ചെയ്ത് നഗ്‌ന ചിത്രം യുവതിയ്ക്ക് അയയ്ക്കുകയായിരുന്നു. സെക്‌സ് ചാറ്റിന് തയ്യാറായില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിയ്ക്കും എന്നായിരുന്നു ഭീഷണി.
മെയ് ഏഴിനാണ് ആദ്യം ആണ്‍കുട്ടി സന്ദേശം അയച്ചത്. അത് പഠനത്തെ കുറിച്ചായിരുന്നു. എന്നാല്‍ മെയ് 17 പുലര്‍ച്ചെ 3.30 ഓടെ യുവതിയുടെ  മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ അയക്കുകയായിരുന്നു. പിന്നാലെ സെക്‌സ് ചാറ്റിന് തയ്യാറവണം എന്ന ഭീഷണി സന്ദേശവുമെത്തി. ഇത് കണ്ട് ഭയന്ന് പെണ്‍കുട്ടി. ഉടന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. തുടര്‍ന്ന് യുവതി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ആണ്‍കുട്ടി അയച്ച സന്ദേശങ്ങളുടെ 18 സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം യുവതി പൊലീസില്‍ പരാതി നല്‍കി. അതേസമയം മകനെതിരെയുള്ള ആരോപണം ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തള്ളി. മകന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നും ഇത്തരം ഒരു കര്യം മകന്‍ ചെയ്യില്ല എന്നുമാണ് ആണ്‍കുട്ടിയുടെ മാതാപിതക്കള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest News