Sorry, you need to enable JavaScript to visit this website.

രാമക്ഷേത്ര നിര്‍മാണം തുടങ്ങി; ഇന്ത്യയെ അപലപിച്ച് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്- ലോകം കോവിഡിനെതിരെ പൊരുതുമ്പോള്‍ ആര്‍.എസ്.എസും ബി.ജെ.പിയും ഇന്ത്യയില്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണെന്ന് പാക്കിസ്ഥാന്‍. അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ഇന്ത്യ രാമക്ഷേത്രം നിര്‍മാണം ആരംഭിച്ചിരിക്കയാണെന്നും പാക്കിസ്ഥാന്‍ വിദേശ മന്ത്രാലയം ആരോപിച്ചു.

ഈ മാസം 26-നാണ് ക്ഷേത്രനിര്‍മാണം ആരംഭിച്ചതെന്നും മുസ്ലിംകളെ പാര്‍ശ്വവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു. ബാബ്‌രി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കുന്നതിനെ പാക്കിസ്ഥാന്‍ ശക്തമായി അപലപിക്കുന്നുവെന്നും പ്രസ്താവനയില്‍ തുടര്‍ന്നു.

 

Latest News