Sorry, you need to enable JavaScript to visit this website.

കോവിഡ്; കോഴിക്കോട് സ്വദേശി അല്‍ കോബാറില്‍ മരിച്ചു

ദമാം-കോഴിക്കോട് പെരുമണ്ണ തെക്കേ പാടത്ത് വി പി അബ്ദുൽ ഖാദർ (55 ) അൽ കോബാറിൽ താമസ സ്ഥലത്ത് മരിച്ചു. നാല് ദിവസം മുമ്പ് പനിയെ തുടർന്ന് സ്വകാര്യ മെഡിക്കൽ സെന്റെറിൽ പ്രവേശിപ്പിച്ചു ചികിത്സ നടത്തിയെങ്കിലും മറ്റു രോഗലക്ഷണമൊന്നുമുണ്ടായിരുന്നില്ല. ഇന്ന് കോവിഡ് പരിശോദന ഫലം പുറത്തു വന്നപ്പോൾ പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. പതിനഞ്ചു വർഷമായി ഒരു സ്വദേശിയുടെ വീട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ സുഹറ, മക്കൾ അജാസ്, റാഷിദ്, ജസ്‌ന, മുബഷിറ, മരുമക്കൾ ഷമീർ, ഷാഫി, ഷഹന. മൃതദേഹം നാളെ ഉച്ചക്ക് ഖബറടക്കുമെന്നു സാമൂഹ്യ പ്രവര്ത്തരകൻ നാസ് വക്കം അറിയിച്ചു.

 

 

Latest News