Sorry, you need to enable JavaScript to visit this website.

പരപ്പനങ്ങാടി സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്- ശിഫ സനയ്യയില്‍ ജോലി ചെയ്യുന്ന മലപ്പുറം പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി അക്കരപറമ്പില്‍ ശിയാഉല്‍ ഹഖ് (33) നിര്യാതനായി. 5 വര്‍ഷമായി റിയാദിലുണ്ട്. പനി ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അലിഹസന്‍ - ബീപാത്തു ദമ്പതികളുടെ മകനാണ്. ഭാര്യ: ശഹനാസ്. മക്കള്‍:  ശമാസ് അഹമ്മദ്, ശസിന്‍ അഹമ്മദ്. മൃതദേഹം ഖബറടക്കുന്നതിന് ബന്ധുവായ മുനീര്‍ മക്കാനിയെ സഹായിക്കാന്‍ കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്

Latest News