കോവിഡ് - തൃശൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്- കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന തൃശൂര്‍ ഇരിഞ്ഞാലക്കുട വെള്ളാങ്ങല്ലൂര്‍ സ്വദേശി കൊരമുട്ടിപ്പറമ്പില്‍ ബഷീര്‍ (64) ബദിയയിലെ കിംഗ് സല്‍മാന്‍ ആശുപത്രിയില്‍ നിര്യാതനായി. കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹത്തെ പനിയും തൊണ്ടവേദനയും മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ശനിയാഴ്ച കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഈദുല്‍ ഫിത്വര്‍ ദിനമായ ഞായറാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത്. ഇന്ന് (വ്യാഴം) മകന്‍ ഷൗകത്ത് ആശുപത്രിയില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്.
12 വര്‍ഷമായി റിയാദിലുള്ള ബഷീര്‍ മലസിലെ ഒരു ബൂഫിയയില്‍ ജോലി ചെയ്തു വരികയായിരുന്നു. റിയാദിലുള്ള മകന്‍ ഷൗക്കത്തിനെ കൂടാതെ ഷബ്‌ന എന്ന മകള്‍ കൂടിയുണ്ട്. സന്ദര്‍ശക വിസയില്‍ ഭാര്യ നസീറ റിയാദിലുണ്ട്

Latest News