പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യൻ കോൺസുലേറ്റ് പാസ്പോർട്ട്‌ സേവനങ്ങൾ പുനരാരംഭിക്കുന്നു

ജിദ്ദ- സൗദിയിൽ ലോക്ഡൗൺ ഇളവ് വരുത്തുന്നതോടെ പാസ്‌പോർട്ട് സേവനങ്ങളും തുടങ്ങുകയാണെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. വി.എഫ്.എസ് ഗ്ലോബലിന്റെ കീഴിലെ ഓഫീസുകൾ അടുത്ത മാസം പ്രവർത്തിച്ചു തുടങ്ങും. ജിദ്ദയിലെ ഹായിൽ സ്ട്രീറ്റിൽ ബമറൂഫ് പെട്രോൾ പമ്പിന് സമീപത്ത് റിയാദ് ബിൽഡിംഗിന് എതിർവശത്തുള്ള ഓഫീസ് ജൂൺ മൂന്നു മുതലാണ് പ്രവർത്തിക്കുക. അബഹ ഖമീസ് മുശൈത്തിലെ കിംഗ് സൗദ് സ്ട്രീറ്റിലെ ഓഫീസ് ജൂൺ ഏഴ് മുതൽ പ്രവർത്തനം തുടങ്ങും. തബൂക്കിലെ അബൂബക്കർ മസ്ജിദിന് സമീപത്തുള്ള ഓഫീസ്, യാമ്പു കിംഗ് അബ്ദുൽ അസീസ് റോഡിലെ ഹിഗി സെന്ററിലെ ഓഫീസ് എന്നിവയും ജൂൺ ഏഴു മുതൽ പ്രവർത്തനം തുടങ്ങും. എല്ലാ ഓഫീസുകളും രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചു വരെയാണ് പ്രവർത്തിക്കുക. ശാരീരിക അകലം പാലിക്കുന്നത് അടക്കം കോവിഡ് പ്രതിരോധത്തിന്‍റെ മുഴുവന്‍ മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കും ഓഫീസ് പ്രവര്‍ത്തിക്കുക.

https://www.malayalamnewsdaily.com/sites/default/files/2020/05/28/vfs.jpg

Latest News