Sorry, you need to enable JavaScript to visit this website.

പത്ത് ലക്ഷം പേരുടെ  സ്വകാര്യ വിവരങ്ങൾ അപകടത്തിൽ

കോവിഡ് വ്യാപനം തടയുന്നതിനായുള്ള അണുനശീകരണത്തിനായി വികസിപ്പിച്ച സ്റ്റെല്ലാർ യുവി റോബോട്ട് അഹമ്മദാബാദിൽ പ്രവർത്തിപ്പിക്കുന്നു.
ഫ്രഞ്ച് സർക്കാർ പുറത്തിറക്കിയ സ്റ്റോപ്പ് കോവിഡ് മൊബൈൽ ആപ്പ്. ലോക്ഡൗണിൽ ഇളവുവരുത്തിയിരിക്കെ കോവിഡ് രോഗികളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഈ ആപ്പ് ഉപയോഗിച്ച് കോവിഡിനെതിരായ പോരാട്ടം തുടരാനാണ് തീരുമാനം. 

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി, രോഗികളുമായി സമ്പർക്കത്തിലാകുന്നവരെ കണ്ടെത്തുന്നതിനും മറ്റുമായി ഖത്തർ പുറത്തിറക്കിയ ആപ്പ് വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ചോർത്തുതാണെന്ന വിവാദത്തിൽ ഇടപെട്ട് മനഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷനലും. 
പത്ത് ലക്ഷത്തോളം പേരുടെ വ്യക്തിഗത വിവരങ്ങൾ അപകടത്തിലാണെന്ന് ആംനസ്റ്റി കുറ്റപ്പെടുത്തി. വിവരങ്ങൾ ചോർത്താവുന്ന സാങ്കേതിക പിഴവുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് അവ പരിഹരിച്ചതായി ഖത്തർ നേരത്തെ അവകാശപ്പെട്ടിരുന്നു. 
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങൾ ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണമെന്ന് ഖത്തർ നിർബന്ധമാക്കിയിരുന്നു. രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ചുവരികയാണ്. 


വ്യക്തികളുടെ പേര്, ദേശീയ തിരിച്ചറിയൽ കാർഡ്, ആരോഗ്യ സ്ഥിതി, ലൊക്കേഷൻ എന്നിവ ഈ ആപ്പിലൂടെ സൈബർ ക്രിമിനലുകൾക്ക് ഹാക്ക് ചെയ്യാൻ കഴിയുമെന്നും പത്ത് ലക്ഷത്തോളം പേരുടെ വിവരങ്ങൾ അപകടത്തിലെന്നും ആംനസ്റ്റി റിപ്പോർട്ടിൽ പറയുന്നു. 
ഇതിനകം പത്ത് ലക്ഷത്തിലേറെ തവണ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ആപ്പ് ഉപയോഗിക്കാത്തവർ മൂന്ന് വർഷംവരെ ജയിൽ ശിക്ഷ നേരിടേണ്ടിവരുമെന്ന് ഖത്തർ സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഖത്തറിലുള്ളവർക്ക് കളർ കോഡ് നൽകിയുള്ള ക്യു.ആർ സംവിധാനത്തിലൂടെ മുന്നറിയിപ്പ് നൽകുന്ന ആപ്പിലെ സുരക്ഷാ പിഴവുകൾ പരിഹരിച്ചതായി ഖത്തർ വ്യക്തമാക്കിയെങ്കിലും വിവാദം അവസാനിക്കുന്നില്ല.


പേരുകളും ആരോഗ്യസ്ഥിതിയും ജി.പി.എസ് ലൊക്കേഷനുമടക്കം വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ലഭിക്കുന്നുവെന്നും ആപ്പിന്റെ കേന്ദ്ര സെർവറിൽ ഡാറ്റകൾ സുരക്ഷിതമാക്കാനുള്ള സംവിധാനമില്ലെന്നും ആംനസ്റ്റി റിപ്പോർട്ടിൽ പറയുന്നു. 
വീഴ്ചകൾ പരിഹരിച്ച് ഒരു തലത്തിൽ കൂടി സുരക്ഷ ഏർപ്പെടുത്തിയെന്നാണ് സർക്കാർ വാദിക്കുന്നത്. എന്നാൽ ആപ്പ് ഇപ്പോഴും ആശങ്ക ഉയർത്തുന്നതാണെന്നും സ്വകാര്യത ലംഘിക്കപ്പെടുമെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടുന്നു. 
കോവിഡ് വ്യാപിക്കുന്നത് കണ്ടെത്തുന്നതിന് ആപ്പുകൾ ഉപയോഗിച്ചു തടങ്ങുകയോ പദ്ധതിയിടുകയോ ചെയ്ത 45 രാജ്യങ്ങളിലൊന്നാണ് ഖത്തർ. 
കോവിഡ് മഹാമാരി നേരിടുന്നതിൽ കോൺടാക്ട് ട്രേസിംഗ് ആപ്പ് സുപ്രധാനമാണെങ്കിലും ഇവ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാനുതകുന്ന സുരക്ഷാ സംവിധാനങ്ങളോട് കൂടിയുള്ളതാകണമെന്ന് ആംനസ്റ്റി അവകാശപ്പെടുന്നു.


 

Latest News