Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊറോണ; മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു

ഗുരുഗ്രാം- ഹരിയാനയിലെ ഗുരുഗ്രാമില്‍ മലയാളി നഴ്‌സ് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് രാവിലെയാണ് സ്വകാര്യ ആശുപത്രിയിലെ നഴ്‌സും കൊല്ലം സ്വദേശിനിയുമായ ഇവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിന് പിറകെ മുറിയില്‍ വെച്ചാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഉടന്‍ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ച ഇവരുടെ സ്ഥിതി അതീവഗുരുതരമാണെന്നാണ് വിവരം.
 

Latest News