Sorry, you need to enable JavaScript to visit this website.

ഉംറക്കും മദീന സന്ദര്‍ശനത്തിനും വിലക്ക് തുടരുമെന്ന് മന്ത്രാലയം

റിയാദ് - ഉംറ നിര്‍വഹിക്കുന്നതിനും മദീന സിറായത്ത് നടത്തുന്നതിനുമുള്ള വിലക്ക് തുടരുമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. കൊറോണ വ്യാപനത്തിന്റെ തീവ്രതക്കും ബന്ധപ്പെട്ട കമ്മിറ്റി പുറപ്പെടുവിക്കുന്ന ശുപാര്‍ശകള്‍ക്കും അനുസൃതമായാണ് ഉംറക്കും സിയാറത്തിനുമുള്ള വിലക്ക് പുനഃപരിശോധിക്കുകയെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള ഘട്ടംഘട്ടമായുള്ള നടപടിക്രമങ്ങള്‍ നടപ്പാക്കാനുള്ള ഭരണാധികാരികളുടെ തീരുമാനങ്ങള്‍ അനുസരിച്ച്, നിലവില്‍ ഉംറക്കും സിയാറത്തിനുമുള്ള വിലക്ക് തുടരും.
അതേസമയം, കൊറോണ വ്യാപനം തടയാനുള്ള മുന്‍കരുതല്‍ നടപടികള്‍ വിശുദ്ധ ഹറമിലും മദീന മസ്ജിദുന്നബവിയിലും കര്‍ശനമായി പാലിക്കണമെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു.
ഹറമിലും മസ്ജിദുന്നബവിയിലും മുഴുവന്‍ മുന്‍കരുതല്‍, പ്രതിരോധ നടപടികളും സ്വീകരിക്കാന്‍ ഭരണാധികാരികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവയെല്ലാം ഹറംകാര്യ വകുപ്പ് നടപ്പാക്കിയിട്ടുണ്ട്. കൊറോണയില്‍ നിന്ന് വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കും സംരക്ഷണം നല്‍കാനാണ് മുന്‍കരുതല്‍, പ്രതിരോധന നടപടികള്‍ ബാധകമാക്കിയത്. കൊറോണ പാടെ ഇല്ലാതാകുന്നതു വരെ വിശ്വാസികളുടെയും തീര്‍ഥാടകരുടെയും ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഹറംകാര്യ വകുപ്പ് സ്വീകരിക്കുമെന്നും ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു.

 

Latest News