Sorry, you need to enable JavaScript to visit this website.

ജയലളിതയുടെ 900 കോടിയുടെ സ്വത്തുക്കള്‍ സഹോദരന്റെ മക്കള്‍ക്ക്

ചെന്നൈ- അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിയമപരമായ അനന്തരാവകാശികള്‍ സഹോദരന്‍ ജയകുമാറിന്റെ മക്കളആയ ദീപക്കും ദീപയുമാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. ഇതോടെ 900 കോടി രൂപ വില കണക്കാക്കുന്ന ജയലളിതയുടെ ആസ്തി ഇവര്‍ക്ക് ലഭിക്കും.
ജയലളിത താമസിച്ചിരുന്ന പോയസ് ഗാര്‍ഡനിലെ ദേവനിലയം സ്മാരകമാക്കുന്നത് പുനപരിശോധിയക്കണമെന്നും കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് എന്‍ കൃപാകരന്‍, ജസ്റ്റിസ് അബ്ദുല്‍ ഖുദ്ദൂസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജയലളിതയുടെ അനന്തരവള്‍ ജെ ദീപയെയും അനന്തരവന്‍ ജെ ദീപക്കിനെയും എല്ലാ സ്വത്തുക്കളുടെയും നിയമപരമായ അവകാശികളായി പ്രഖ്യാപിച്ചത്. അനന്തരാവകാശികളുടെ അനുമതിയോടെ മാത്രമേ വേദ നിലയത്തെ ഔദ്യോഗിക വസതിയാക്കി ഏറ്റെടുക്കാനാവൂ.
കെട്ടിടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതൊയാക്കുന്ന കാര്യം പരിഗണിക്കണമെന്ന നിര്‍ദേശവും കോടതി നല്‍കിയിട്ടുണ്ട്.  ജയലളിതയുടെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കുന്നതിന്  ദീപക്കിനും ദീപയ്ക്കും കോടതി അനുവാദം നല്‍കി.

 

Latest News