കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാനായില്ല

ഹൈദരാബാദ്- തെലങ്കാനയിലെ മേഡക് ജില്ലയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസ്സുകാരന്‍ മരിച്ചു. സമാന്തര കിണര്‍ കുഴിച്ച്  പത്ത് മണിക്കൂറോളം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
ഭിക്ഷാപതി-സേവന ദമ്പതികളുടെ മകന്‍ സായിവര്‍ധനനാണ് മരിച്ചത്. അച്ഛനും മുത്തച്ഛനുമൊപ്പം കൃഷിയിടത്തില്‍ നടക്കുന്നതിനിടെയാണ് കുട്ടി പുതുതായി കുഴിച്ച കുഴല്‍ക്കിണറില്‍ വീണത്.

കൃഷി ആവശ്യത്തിനായി ചൊവ്വാഴ്ച ഇവിടെ മൂന്ന് കുഴല്‍ക്കിണറുകള്‍ കുഴിച്ചെങ്കിലും മൂന്നെണ്ണത്തിലും വെള്ളം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇവ മൂടാനുള്ള നടപടികള്‍ സ്വീകരിച്ചതുമില്ല.  ഇന്നലെ വൈകുന്നേരമാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്.  ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നു.

 

Latest News