കോവിഡ്: കൊല്ലം സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ- കൊല്ലം ഓച്ചിറ കൃഷ്ണപുരം സ്വദേശി ദേവസ്വം പറമ്പിൽ  ബാബു തമ്പി (48) ജുബൈലിൽ കോവിഡ് ബാധിച്ചു മരിച്ചു. പത്തു വർഷമായി ജുബൈലിലെ സ്‌കൂൾ വാനിൽ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിനു രണ്ടാഴ്ച മുമ്പ് പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടര്ന്ന് ജുബൈലിലെ സ്വകാര്യ മെഡിക്കൽ സെന്ററിൽ ചികിത്സ തേടിയിരുന്നു.   നാല്  ദിവസം മുമ്പ് ശ്വാസ തടസ്സവും ചുമയും ശക്തമായതിനെ തുടർന്ന് ജുബൈൽ മുവാസാത്  ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിക്കുകയും ചെയ്തു. വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ നില കൂടുതൽ വഷളാവുകയും ഇന്ന് പുലർച്ചെ മരണം  സംഭവിക്കുകയായിരുന്നു. ഭാര്യ സുനിത. മൂന്നു മക്കളുണ്ട്‌

 

Latest News