തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം ഇനിയും ചൂണ്ടിക്കാണിക്കും; ട്രംപിന്റെ ഭീഷണി തള്ളി ട്വിറ്റര്‍ മേധാവി

ന്യൂദല്‍ഹി- യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റുകള്‍ക്ക് ഫാക്ട് ചെക്കിംഗ് ലേബല്‍ നല്‍കിയതിനെ ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സേ ന്യായീകരിച്ചു. മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റുകളെ നിയന്ത്രിക്കാന്‍ ഉടന്‍തന്നെ ഉത്തരവിറക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനു പിന്നാലെയാണ് ട്വിറ്റര്‍ മേധാവിയുടെ പ്രതികരണം.

ആഗോള തലത്തില്‍ തന്നെ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് തെറ്റായതും തര്‍ക്കത്തിലുള്ളതുമായ വിഷയങ്ങള്‍ പ്രചരിപ്പിച്ചാല്‍ അതു ചൂണ്ടിക്കാണിക്കുന്ന നടപടി ട്വിറ്റര്‍ തുടരമെന്നും അദ്ദേഹം പറഞ്ഞു.

കമ്പനി സ്വകീരിക്കുന്ന എല്ലാ നടപടികള്‍ക്കും താനാണ് ഉത്തരവാദിയെന്നും ജീവനക്കാരെ വെറുതെ വിടണമെന്നും അദ്ദേഹം ട്രംപിനോട് അഭ്യര്‍ഥിച്ചു.

തപാല്‍ വോട്ടുകള്‍ വോട്ടെടുപ്പ് കൃത്രിമത്തിനും റിഗിംഗിനും തുല്യമാണെന്ന പ്രസിഡന്റ് ട്രംപിന്റെ രണ്ട് ട്വീറ്റുകള്‍ക്കാണ് തെറ്റിദ്ധാരണ പരത്തുന്നതെന്ന് ട്വിറ്റര്‍ ലേബല്‍ നല്‍കിയത്.

 

Latest News