കോവിഡ്: വീട്ടുനിരീക്ഷണം ലംഘിച്ചാല്‍ 2000 രൂപ പിഴ

ഭോപ്പാല്‍- വീട്ടുനിരീക്ഷണം ലംഘിച്ചാല്‍ രണ്ടായിരം രൂപ പിഴ ചുമത്തുമെന്ന് മധ്യപ്രദേശില്‍ മുന്നറിയിപ്പ്. ഒരു തവണ ഹോം ക്വാറന്റൈന്‍ ലംഘിക്കുന്നവരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും മധ്യപ്രദേശ് ആരോഗ്യ വിഭാഗം അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 7261 ആയി. 313 പേരാണ് ഇതുവരെ മരിച്ചത്.
കുടിയേറ്റ തൊഴിലാളികളടക്കം ധാരാളം പേര്‍ സംസ്ഥാനത്തേക്ക് ഓരോ ദിവസവും തിരിച്ചെത്തുന്നുണ്ട്. എല്ലാവരേയും ഹോം ക്വാറന്റൈനിലോ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലെ അയക്കുകയാണ്.

 

 

Latest News