കൊറോണയല്ല ആളുകളുടെ ജീവനെടുക്കുക പട്ടിണി;49 ദശലക്ഷം ആളുകള്‍ ദരിദ്രരാകും: ലോകബാങ്ക്

ന്യൂദല്‍ഹി- കൊറോണ ലോക്ക്ഡൗണിനെ തുടര്‍ന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ ലോകത്താകെ 49 ദശലക്ഷം ആളുകള്‍ കടുത്ത ദാരിദ്ര്യം അനുഭവിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. പ്രതിദിനം 1.90 ഡോളര്‍ പോലും ഒരു ദിവസം ചെലവിടാന്‍ ഇവരുടെ പക്കലുണ്ടാകില്ലെന്നും പന്ത്രണ്ട് മില്യണ്‍ പൗരന്മാര്‍ ഈ വര്‍ഷം തന്നെ ഇതിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും ലോകബാങ്ക് കണക്കുകൂട്ടുന്നു. 

സ്വകാര്യ മേഖലയിലെ തിങ്ക് ടാങ്കായ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമിയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസം മാത്രം 122 ദശലക്ഷം ഇന്ത്യക്കാരെ ജോലിയില്‍ നിന്ന് പുറത്താക്കി. ദൈനംദിന കൂലിത്തൊഴിലാളികളും ചെറുകിട ബിസിനസ്സുകളില്‍ ജോലി ചെയ്യുന്നവരുമാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. കച്ചവടക്കാര്‍, റോഡരികിലെ കച്ചവടക്കാര്‍, നിര്‍മ്മാണ വ്യവസായത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍, ഹാന്‍ഡ്കാര്‍ട്ടുകളും റിക്ഷകളും തള്ളി ജീവിതം നയിക്കുന്ന പലരും ഇതില്‍ ഉള്‍പ്പെടുന്നു.
ദരിദ്രരുടെ ഉന്നമനം വാഗ്ദാനം ചെയ്ത് 2014ല്‍ അധികാരമേറ്റ നരേന്ദ്രമോഡി സര്‍ക്കാരിന് നേരത്തെ ഉണ്ടായിരുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പുറമേയുള്ള ലോക്ക്ഡൗണ്‍ തിരിച്ചടി വന്‍ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും വിലയിരുത്തലുണ്ട്. കൊറോണ വൈറസിനേക്കാള്‍ ആളുകളുടെ ജീവനെടുക്കുന്നത് പട്ടിണിയായിരിക്കുമെന്നാണ്  

ബഹുരാഷ്ട്ര സഹായ ഏജന്‍സികളെ ഉപദേശിക്കുന്ന വികസന മേഖല കണ്‍സള്‍ട്ടന്‍സിയായ ഐപിഇ ഗ്ലോബലിന്റെ മാനേജിംഗ് ഡയറക്ടര്‍ അശ്വജിത് സിങ് പറയുന്നത്.യൂനൈറ്റഡ് നാഷന്‍സ് യൂനിവേഴ്‌സിറ്റി നടത്തിയ പഠനപ്രകാരം 104 മില്യണ്‍ ഇന്ത്യക്കാര്‍ ലോകബാങ്ക് നിര്‍ണയിക്കുന്ന ദാരിദ്ര്യരേഖക്ക് താഴെയായിരിക്കുമെന്ന് അഭിപ്രായപ്പെട്ടതായി സിങ് പറയുന്നു. ഇത് ദരിദ്രരുടെ അനുപാതം 812 ദശലക്ഷത്തില്‍ നിന്ന് 68% അല്ലെങ്കില്‍ 920 ദശലക്ഷമായി മാറും. ഒരു ദശാബ്ദത്തിന് മുമ്പുണ്ടായിരുന്ന അവസ്ഥിയലേക്കാണ് രാജ്യം പോകുകയെന്നും അദ്ദേഹം പറഞ്ഞു.
 

Latest News