Sorry, you need to enable JavaScript to visit this website.

നെഹ്‌റുവിനെ മറന്നു; സവർക്കറെ ഓർത്തു; മോഡിക്കാലത്തെ ദൂർദർശൻ ഇങ്ങിനെ

ന്യൂദൽഹി- ആർ.എസ്.എസ് സ്ഥാപകൻ വിനായക് ദാമോദർ സവർക്കറുടെ ജന്മദിനത്തിൽ ആശംസയുമായി ദൂര്‍ദർശൻ. മഹാനായ ദേശസ്‌നേഹിയും സ്വാതന്ത്ര്യസമര സേനാനിയുമായ വീര സവർക്കറുടെ ജന്മദിനത്തിൽ ആദരം എന്നാണ് ദൂരദർശൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത്. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കുകയും ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്ത് ജയിൽ മോചനം സാധ്യമാക്കുകയും ചെയ്ത ഒരാളെ എങ്ങിനെ ദേശസ്‌നേഹി എന്ന് വിളിക്കുമെന്നാണ് പോസ്റ്റിന് കീഴെ ആളുകൾ ചോദിക്കുന്നത്. ഇന്നലെ നെഹ്‌റുവിന്റെചരമദിനത്തിൽ അദ്ദേഹത്തെ അനുസ്മരിക്കാൻ ദൂരദർശൻ തയ്യാറായിരുന്നില്ല. ഇതിനിടെയാണ് ഇന്ന് സവർക്കറുടെ ജന്മദിനത്തിൽ ആശംസയുമായി ദൂരദർശൻ എത്തിയത്.

 

Latest News