കെജ്‌രിവാള്‍ ചെന്നൈയിലെത്തി കമലിനെ കണ്ടു

ചെന്നൈ- ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാള്‍  ചെന്നൈയിലെത്തി നടന്‍ കമല്‍ഹാസനുമായി ചര്‍ച്ച നടത്തി. രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ശക്തമാക്കിയാണ് ഇരുവരുടേയും കൂടക്കാഴ്ച.
രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച കമല്‍ഹാസന്‍ ആം ആദ്മിയുമായി കൈകോര്‍ക്കുമെന്ന് സൂചനയുണ്ട്.
ഉച്ചയോടെ എത്തിയ കെജ് രിവാളിനെ കമലിന്റെ മകള്‍ അക്ഷരയാണ് ചെന്നൈ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. കെജ്രിവാളിനെ കമല്‍ സ്വീകരിക്കുന്നതിന്റെയും ഇരുവരും ഒരുമിച്ചിരിക്കുന്നതിന്റെയും ചിത്രങ്ങള്‍ ആം ആദ്മി ട്വിറ്ററില്‍ പങ്കുവച്ചു. ഇതിനുമുമ്പ് 2015 ല്‍ ദല്‍ഹിയിലെത്തി കെജ്രിവാളിനെ കമല്‍ കണ്ടിരുന്നു.

Latest News