Sorry, you need to enable JavaScript to visit this website.

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് ഉയർത്തുമെന്ന വാർത്ത നിഷേധിച്ചു

റിയാദ് - സൗദിയിൽ ആഭ്യന്തര ടിക്കറ്റ് നിരക്ക് 80 ശതമാനം തോതിൽ ഉയർത്തുമെന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. 
ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചുണ്ടാക്കിയതുമാണ്. വാർത്തകൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ അവലംബിക്കണമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ എല്ലാവരോടും ആവശ്യപ്പെട്ടു. 


സൗദിയിൽ ആഭ്യന്തര ടിക്കറ്റ് നിരക്കുകൾ 80 ശതമാനം വരെ ഉയർത്തുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 
അടുത്ത ഞായറാഴ്ച മുതൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കുമെന്നും പടിപടിയായാണ് ആഭ്യന്തര സർവീസുകൾ തുടങ്ങുകയെന്നും ആദ്യ ഘട്ടത്തിൽ പതിനൊന്നു എയർപോർട്ടുകളിലാണ് ആഭ്യന്തര സർവീസുകളുണ്ടാവുകയെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇന്നലെ രാവിലെ അറിയിച്ചിരുന്നു. 

 

Latest News