Sorry, you need to enable JavaScript to visit this website.
Sunday , July   12, 2020
Sunday , July   12, 2020

നവ്‌ജോത് ഖോസ തിരുവനന്തപുരം കലക്ടര്‍

നവ്‌ജോത് ഖോസ

തിരുവനന്തപുരം- കോവിഡ് പ്രതിസന്ധി മൂര്‍ധന്യത്തിലായിരിക്കെ വിവിധ ജില്ലാ കലക്ടര്‍മാരെ സര്‍ക്കാര്‍ മാറ്റി നിയമിച്ചു. തിരുവനന്തപുരം കലക്ടറായ കെ. ഗോപാലകൃഷ്ണനെ മലപ്പുറത്തേക്കും ആലപ്പുഴ കലക്ടര്‍ എം. അഞ്ജനയെ കോട്ടയത്തേക്കും മാറ്റി നിയമിച്ചു. നവജോത് ഘോസാണ് തിരുവനന്തപുരം കലക്ടര്‍. നിലവില്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എം.ഡിയാണ് നവ്‌ജോത് ഖോസ. സഹകരണ രജിസ്ട്രാര്‍ കെ അലകസാണ്ടറെ  ആലപ്പുഴ കലക്ടറായും നിയമിച്ചു.
പൊതുമരാമത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിനെ ആഭ്യന്തരവും വിജിലന്‍സും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മാറ്റി നിയമിച്ചു. ബിശ്വാസ മേത്ത ചീഫ് സെക്രട്ടറി ആയതിനാലാണ് ജോസിനെ ആഭ്യന്തര സെക്രട്ടറി ആക്കിയത.് ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിയെ കാര്ഷികോത്പാദന കമ്മീഷണര് ആയും നിയമിച്ചു.
എ.ഡ.ിജി.പി ആര്‍. ശ്രീലേഖയെ സ്ഥാനക്കയറ്റം നല്‍കി ഫയര്‍ ആന്‍ റെസ്‌ക്യൂ സര്‍വീസ് ഡിജിപിയായി നിയമിച്ചു എ. ഹേമചന്ദ്രന്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം.  

 

Latest News