വിമാനത്തിനുള്ളില്‍ കോവിഡ് വേഗം പടരില്ലെന്ന് യു.എസ് രോഗപ്രതിരോധ കേന്ദ്രം

ന്യൂയോര്‍ക്ക്- വിമാനത്തില്‍ കോവിഡ് വൈറസ് വേഗം പടരില്ലെന്നും അതിനാല്‍ സാമൂഹിക അകലം നിര്‍ബന്ദമില്ലെന്നും അമേരിക്കയിലെ രോഗപ്രതിരോധ കേന്ദ്രം. വിമാനത്തില്‍ സാമൂഹിക അകലെ പാലിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് കേന്ദ്രം ഈ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുന്നത്.
വൈറസുകളുള്‍പ്പെടെയുള്ള അണുക്കള്‍ക്ക് വിമാനത്തിനുള്ളില്‍ പെട്ടെന്ന് പടരാന്‍ സാധിക്കില്ലെന്നാണ് ഇവരടെ വാദം. വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്കിടയില്‍ സാമൂഹ്യ അകലം പാലിക്കേണ്ടതില്ലെന്നും യാത്രക്കാര്‍ക്കിടയിലെ സീറ്റ് ഒഴിച്ചിടേണ്ടതില്ലെന്നും പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.
കഴിഞ്ഞ ദിവസം വിമാനത്തിലെ മധ്യസീറ്റുകള്‍ ഒഴിച്ചിടണമെന്ന് ഇന്ത്യന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാലിത് വ്യോമയാന ചെലവ് വര്‍ധിക്കാന്‍ ഇടയാക്കുമെന്നതിനാല്‍ കമ്പനികള്‍ അംഗീകരിക്കാന്‍ വിമുഖത കാട്ടുകയാണ്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കയിലെ ആഭ്യന്തര വിമാന സര്‍വീസുകള്‍ 90 ശതമാനത്തോളം കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം.  

വിമാനത്തിലെ വായുശുദ്ധീകരണ സംവിധാനങ്ങള്‍ മൂലം മിക്ക വൈറസുകളും മറ്റ് അണുക്കളും വിമാനത്തിനുള്ളില്‍ വ്യാപിക്കുന്നില്ലെന്ന് ഡിസീസ് കണ്‍ട്രോള്‍ സെന്റര്‍ വിശദീകരിക്കുന്നു. എന്നാല്‍ വിമാനയാത്ര അപകടരഹിതമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും അതിനാല്‍ ജനങ്ങള്‍ കഴിവതും യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നുംകൂടി അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. വിമാന യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം വി്മാനത്താവളത്തിലെ ടെര്‍മിനലിലും മറ്റും ചെലവഴിക്കേണ്ടിവരുന്നതിനാല്‍ കൂടുതല്‍ ആളുകളുമായും മറ്റും ഇടപഴകേണ്ടിവരുമെന്നും ഇത് ശ്രദ്ധിക്കണമെന്നുമാണ് മുന്നറിയിപ്പ്.

 

Latest News