Sorry, you need to enable JavaScript to visit this website.

25,000 കുട്ടികള്‍ക്ക് മുറിച്ചുണ്ട് ശസ്ത്രക്രിയ നടത്തിയ ഡോ. ഏഡന്‍വാല അന്തരിച്ചു

തൃശൂര്‍ - ഇരുപത്തയ്യായിരം കുട്ടികള്‍ക്കു മുറിച്ചുണ്ട് ശസ്ത്രക്രിയ നടത്തി ലോക റിക്കാര്‍ഡിട്ട തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ മുന്‍ സര്‍ജന്‍ ഡോ. ഏഡന്‍വാല (92) അന്തരിച്ചു. സംസ്‌കാരം കോയമ്പത്തൂരില്‍ നടത്തി. വാര്‍ധക്യസഹജമായ അസുഖംമൂലം ഏതാനും ദിവസമായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ ജനിച്ച അദ്ദേഹത്തിന്റെ മുഴുവന്‍ പേര് ഹിര്‍ജി സൊരാബ് ഏഡന്‍വാല എന്നാണ്. 1959 ഓഗസ്റ്റ് പത്തിനാണ് ജൂബിലി ആശുപത്രിയില്‍ സേവനം ആരംഭിച്ചത്. തൃശൂര്‍ക്കാരനായി മാറിയ അദ്ദേഹം രണ്ടു വര്‍ഷം മുമ്പുവരെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്കു ശസ്ത്രക്രിയ സൗജന്യമാക്കാന്‍ ആഗോളതലത്തില്‍ സംവിധാനം ഒരുക്കാനും അദ്ദേഹം നേതൃത്വം നല്‍കി.
ഭാര്യ ഗുല്‍നാര്‍. മക്കള്‍: ഹൗമൈ കുമാരവേലു, ഫിര്‍ദൗസ്, മെഹര്‍ തോമസ്.

 

Latest News