Sorry, you need to enable JavaScript to visit this website.

ഇന്ത്യ-ചൈന തര്‍ക്കത്തില്‍ മധ്യസ്ഥനാവാന്‍ ട്രംപ്

വാഷിംഗ്ടണ്‍- ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയാറാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തനിക്ക് അതിനു സാധിക്കുമെന്നും ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കശ്മീര്‍ വിഷയത്തിലും ഇടപെടാന്‍ തയാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ വാഗ്ദാനം ഇന്ത്യ നിരസിച്ചു.

അതേസമയം, ഇക്കാര്യം ട്രംപ് ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചോ എന്ന കാര്യത്തിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇന്ത്യന്‍ വക്താക്കള്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

ലഡാക്കിലെ ഇന്ത്യാ-ചൈന നിയന്ത്രണ രേഖ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) സംബന്ധിച്ച തര്‍ക്കങ്ങളാണ് രൂക്ഷമായത്. തുടര്‍ന്ന് ഗുല്‍ദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചു.

 

Latest News